അടിമാലി: കോതമംഗലത്തെ മതമൈത്രി സർവ്വകക്ഷി യോഗത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അടിമാലിയിലെ വിവിധ യാക്കോബായ സഭാ ഇടവകളുടെ ആഭിമുഖ്യത്തിൽ വിശ്വാസ സംരക്ഷണ സമ്മേളനം നടത്തി . ഏലിയാസ് മോർ യൂലിയോസ് തിരുമേനി സമ്മേളനത്തിൽ അദ്ധ്യക്ഷ വഹിച്ചു.കൊല്ലം പണിക്കർ മുഖ്യസന്ദേശം നൽകി.ഫാ എൽദോസ് പുളിഞ്ചോട്ടിൽ വിശ്വാസ പ്രഖ്യാപനവും ഡോ.പി വി റെജി പാലക്കാടൻ ഭക്തി പ്രമേയവും അവതരിപ്പിച്ചു.സുറിയാനി യാക്കോബായ സഭയുടെ പള്ളികൾ സംരക്ഷിക്കപ്പെടണമെന്നതുൾപ്പെടെ 5 ആവശ്യങ്ങളാണ് സമ്മേളനം പ്രധാനമായും മുമ്പോട്ട് വച്ചത്.സമ്മേളനത്തിന് മുന്നോടിയായി നടന്ന ഐക്യദാർഡ്യ റാലിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.ഫാ.സാം വാഴേപ്പറമ്പിൽ, ഫാദർ ബിനോയി വർക്കി ചാത്തനാട്ട് തുടങ്ങിയവർ സംസാരിച്ചു.ഹൈറേഞ്ച് മേഖലക്ക് കീഴിലെ മുഴുവൻ ഇടവകകളിൽ നിന്നുമുള്ള വിശ്വാസികൾ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
അടിമാലിയിൽ നടന്ന യാക്കോബായ ഹൈറേഞ്ച് മേഖലാ വിശ്വാസ സംരക്ഷണ പ്രകടനം