അടിമാലി: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ കെ.കെ. സുലൈമാൻ കൂട്ടാല, ജസ്റ്റിൻ കുളങ്ങര, അനൂപ് കോച്ചേരി, അനസ് കൂട്ടാല എന്നിവരെ ആറ് വർഷത്തേയ്ക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറിന്റെ നിർദ്ദേശാനുസരണം പുറത്താക്കിയതായി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റുമാരായ സി.എസ്. നാസർ അടിമാലി, ബേബി അഞ്ചേരി ഇരുമ്പുപാലം എന്നിവർ അറിയിച്ചു.