പാലാ: കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എലിഫന്റ് സ്‌ക്വാഡ് രൂപവത്ക്കരിക്കുന്നു. മൂന്നിൽ കൂടുതൽ ആനകളെ പങ്കെടുപ്പിക്കുന്ന പരിപാടിയിൽ എലിഫന്റ് സ്‌ക്വാഡിന്റെ സേവനം നിർബന്ധമാക്കിയ സാഹചര്യത്തിലാണിത്. 20പരം ആളുകൾ സംഘത്തിലുണ്ടാകും. ഇവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. സ്‌ക്വാഡിന്റെ പ്രവർത്തനങ്ങൾക്കായി ഫെഡറേഷൻ ആംബുലൻസും വാങ്ങിയിട്ടുണ്ട്. ആംബുലൻസിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് അഞ്ചിന് ഏലിക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ മാണി സി.കാപ്പൻ എം.എൽ.എ. നിർവ്വഹിക്കും. സ്‌ക്വാഡിന്റെ ഉദ്ഘാടനം കോട്ടയം എ.സി.എഫ് ജി. പ്രസാദ് നിർവ്വഹിക്കും.