കോട്ടയം : കൊട്ടാരക്കര കില ഇറ്റിസി നേതൃത്വത്തിൽ മാടപ്പള്ളി ബ്ലോക്കിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഒഫ് കാമ്പസ് പരിശീലനം ഇന്നും നാളെയും നടത്തും. കില ഇറ്റിസിയുടെ 'മാറിയ തൊഴിലുറപ്പും മാറേണ്ട ജോലികളും' എന്ന പരിശീലന പരമ്പരയുടെ ഭാഗമായാണ് പരിശീലനം. ഇന്ന് വാകത്താനം, മാടപ്പള്ളി, പായിപ്പാട് പഞ്ചായത്തുകൾക്കും നാളെ തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകൾക്കുമാണ് പരിശീലനം. ബ്ലോക്കിലെയും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെയും തിരഞ്ഞെടുത്ത ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മേറ്റുമാർ എന്നിവർക്കാണ് പരിശീലനം. തൊഴിലുറപ്പു പദ്ധതിയിലെ മാറ്റങ്ങൾ, ഫീൽഡ് തല പ്രശ്‌നങ്ങൾ, പരിഹാരങ്ങൾ, സംശയങ്ങൾക്ക് മറുപടി, മേറ്റുമാരുടെ ചുമതലകൾ, തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് ഏറ്റെടുക്കാൻ കഴിയുന്ന ആസ്തി വികസന പ്രവൃത്തികൾ എന്നിവ പരിശീലനത്തിൽ വിശദീകരിക്കുമെന്ന് കില ഇറ്റിസി പ്രിൻസിപ്പൽ ജി.കൃഷ്ണകുമാർ അറിയിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ് പരിശീലനം ഉദ്ഘാടനം ചെയ്യും