വൈക്കം: ജിവിതത്തിൽ ചെയ്യുന്ന ത്യാഗങ്ങളൊന്നുംതന്നെ വെറുതെയാകില്ലെന്നും അതിന്റെ ഫലങ്ങൾ ഈ ജീവിതത്തിലോ അല്ലെങ്കിൽ അടുത്ത ജന്മത്തിലോ അനുഭവിക്കുമെന്ന് ശ്രീകൃഷ്ണ ഭഗവാൻ ഭാഗവത ഗീതയിൽ പ്രതിപാദിച്ചിട്ടുണ്ടെന്ന് എ. കെ. ബി. നായർ കോഴിക്കോട് പറഞ്ഞു.
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിൽ പ്രിയവൃത ചരിതം വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ഈശ്വരനിൽ പൂർണ്ണമായി സമർപ്പിച്ചിട്ടുള്ള ജീവിതം മനുഷ്യരുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കും . യുവതലമുറയ്ക്ക് ആത്മീയ വിദ്യാഭ്യാസം കൂടി നൽകിയൽ മാത്രമേ സമൂഹത്തിൽ ശാന്തിയും സമാധാനവും കൈവരിക്കാൻ സാധിക്കുകയുളളുവെന്നും അദ്ധേഹം പറഞ്ഞു. സത്രത്തിന്റെ നാലാം ദിവസം നടന്ന പ്രഭാഷണ പരമ്പരയിൽ പി. ശ്രീനാരായണൻ നമ്പൂതിരി പയ്യന്നൂർ, തോട്ടം ശ്യാമൻ നമ്പൂതിരി പാലക്കാട്, ഡോ: പി. വി. വിശ്വനാഥൻ നമ്പൂതിരി കോട്ടയം. , എൻ. സോമശേഖരൻ കോട്ടയം, കാനാപ്പറം ഈശ്വരൻ നമ്പൂതിരി കണ്ണൂർ, കുളത്തൂർ ജയകൃഷ്ണൻ മലപ്പുറം, ഡോ: ശരത് പി. നാഥ് കോട്ടയം എന്നിവർ ഭാഗവതത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി.