ck-asha-jpg

വൈക്കം: കർണാടക സംഗിതജ്ഞൻ വൈക്കം വി. എൻ. രാജന്റെ ഒന്നാം ചരമവാർഷികം വൈക്കം വി. എൻ. രാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തി.
രാജൻ ഭാഗവതർ ആലപിച്ചിട്ടുള്ള കീർത്തനങ്ങളുടെയും ലളിതഗാനങ്ങളുടെയും സമാഹാരം 'എന്റെ പാട്ടുപുസ്തകം' എന്ന പേരിൽ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കിയ ആൽബം സി. കെ. ആശ എം. എൽ. എ. പ്രകാശനം ചെയ്തു. രാജൻ ഭാഗവതരുടെ വീട്ട് വളപ്പിൽ നടത്തിയ ചരമ വാർഷിക അനുസ്മരണ പരിപാടിയിൽ ശിഷ്യഗണങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും നേതൃത്വത്തിൽ സംഗീത സദസ്സ് പഞ്ചരത്‌ന കീർത്തനാലാപനം എന്നിവ നടത്തി. സമ്മേളനത്തിൽ നഗരസഭ ചെയർമാൻ പി. ശശിധരൻ അധ്യക്ഷത വഹിച്ചു. വൈക്കം വാസുദേവൻ നമ്പൂതിരി , വൈക്കം വിജയലക്ഷ്മി, ട്രസ്റ്റ് പ്രസിഡന്റ് രാധാ വാസവൻ , സെക്രട്ടറി സി. പി. ലെനിൻ, ട്രഷറർ സുധീഷ്, സാബു കോക്കാട്ട് , ചിത്ര കലാപീഠം ഡയറക്ടർ കൃഷ്ണകുമാർ വർമ്മ, വെച്ചൂർ രമണൻ, അജയ്കുമാർ എന്നിവർ പ്രസംഗിച്ചു. അനുസ്മരണ സമ്മേളനത്തിന്റെ ദീപപ്രകാശനം ഭാര്യ എം. കെ. പത്മാക്ഷി നിർവ്വഹിച്ചു.