congress-jpg

വൈക്കം: മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേതഗതി ബിൽ പാസാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
കോൺഗ്രസ്സ് ഭവനിന്റെ മുന്നിൽ നിന്നും പുറപ്പെട്ട പ്രകടനം സത്യാഗ്രഹ സ്മാരക ഹാളിലെത്തി ഗാന്ധി പ്രതിമയ്ക്കു മുന്നിൽ വച്ച് പൗരത്വ ബിൽ പ്രതീകമായി കത്തിച്ചാണ് പ്രതിഷേധിച്ചത്. മണ്ഡലം പ്രസിഡന്റ് സോണി സണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അക്കരപ്പാടം ശശി യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ: എ. സനീഷ് കുമാർ, ഇടവട്ടം ജയകുമാർ, ജോർജ്ജ് വർഗ്ഗീസ്, വൈക്കം ജയൻ, രാജപ്പൻ, ജോൺസൺ ബാബു , ജിക്കു സതീശൻ എന്നിവർ പ്രസംഗിച്ചു.