വൈക്കം: എസ്. എൻ. ഡി. പി. യോഗം കരിപ്പാടം 126ാം നമ്പർശാഖയുടെ ഗുരുമന്ദിരത്തോട് ചേർന്ന് നിർമ്മിക്കുന്ന ശാരദാദേവി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം യൂണിയൻ പ്രസിഡന്റ് പി. വി. ബിനീഷ് നിർവഹിച്ചു.
ഗുരുദേവ മന്ദിരത്തിന് 12 ലക്ഷം രൂപയും ശാരദാക്ഷേത്രത്തിന് 10 ലക്ഷം രൂപയുമാണ് നിർമ്മാണ ചിലവ്. ശാഖ പ്രസിഡന്റ് കെ. ആർ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം. പി. സെൻ, ക്ഷേത്രം തന്ത്രി വൈക്കം സനീഷ്, സെക്രട്ടറി എ. കെ. വിനീഷ്, തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു, എം. പ്രഭാകരൻ , റെജി വെളിയത്ത്, കെ. എസ്. സജീവ്, ദീപ്തി ബിജു, ഓമന , സിനി, അഞ്ചു സജീവ്, ഒ. കെ. ബിനോയി, ജി. സാനുമോൻ എന്നിവർ പ്രസംഗിച്ചു.