ചങ്ങനാശേരി: ചങ്ങനാശേരി കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് വിശ്രമിക്കുന്നതിനായി കസേരകൾ സ്ഥാപിച്ചു. ചങ്ങനാശേരി ഗ്രേറ്റർ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കസേരകൾ സ്ഥാപിച്ചത്. നഗരസഭാ ഉപാദ്ധ്യക്ഷ അംബികാവിജയൻ ഉദ്ഘാടനം ചെയ്തു. ഗ്രേറ്റർ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജി.ബിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.വി.ഹരികുമാർ,പാപ്പച്ചൻ,രമേശ്കുമാർ,ജയേഷ്,കണ്ണൻ.എസ്.പ്രസാദ്,സുനിൽ കൊണ്ടകശ്ശേരി എന്നിവർ പങ്കെടുത്തു.