ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത കർഷക രക്ഷാസംഗമത്തിന് മുന്നോടിയായുള്ള വിളംബരജാഥ സ്വീകരണ സമ്മേളനം സി.എഫ് തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ വർഗീസ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. കത്തീഡ്രൽ വികാരി ഫാ,കുര്യൻ പുത്തൻപുര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അതിരൂപത ഡയറക്ടർ ഫാ.ജോസ് മുകളേൽ, ഫൊറോന ഡയറക്ടർ ഫാ.സോണി പള്ളിച്ചിറ, സൈബി അക്കര, ടോമിച്ചൻ അയ്യരുകുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.