ചങ്ങനാശേരി: കോൺഗ്രസ്സ് മാടപ്പള്ളി മണ്ഡലം പഠന ക്യാമ്പ് ദിശ 2020 മാടപ്പളളി സർവീസ് സഹകരണ ബാങ്ക് ഹാളിൽ കെ.സി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു കുരീത്ര അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിൽ വിവധ വിഷയങ്ങളിൽ പി.സി. വിഷ്ണുനാഥ്, നാട്ടകം സുരേഷ്, എന്നിവർ ക്ലാസ്സ് നയിച്ചു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, പി.എസ് രഘുറാം, ജോസി സെബാസ്റ്റ്യൻ, പി.എച്ച് നാസർ, രാജീവ് മേച്ചേരി,ആന്റണി കുന്നുംപുറം, പി എൻ നൗഷാദ്, പി.എം ഷെഫീക്ക്,രാഖി കലേഷ് തുടങ്ങിയവർ പങ്കെടുത്തു.