retion
റേഷന്‍ വ്യാപാരികള്‍


റേഷൻ വ്യാപാരികൾക്ക് അലവൻസ് വൈകുന്നു

അടിമാലി: ജില്ലയിലെ റേഷൻ വ്യാപാരികൾക്ക് റേഷൻ അലവൻസ് ലഭിക്കുന്ന കാര്യത്തിൽ കാലതാമസം നേരിടുന്നതായി പരാതി.അലവൻസ് രണ്ട് മാസം മുതൽ മൂന്ന് മാസം വരെ വൈകി ലഭിക്കുന്നതിനാൽ തങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നുവെന്ന് റേഷൻ വ്യാപാരികൾ പറയുന്നു.ഈ മേഖലയിൽ ഇതോൾത്തന്നെ തൊഴിൽപരമായി ഒട്ടേറെ പ്രതിസന്ധികൾ നേരിടുമ്പോഴാണ് കിട്ടേണ്ട പണത്തിലും മെല്ലെപ്പോക്ക്.

ജില്ലയിലാകെ എണ്ണൂറിലേറെ റേഷൻ വ്യാപാരികളാണുള്ളത്. ഇതിൽ ദേവികുളം താലൂക്കിൽ മാത്രം 156 പേരുണ്ട്.കഴിഞ്ഞ മൂന്ന്മാസമായി വിൽപ്പനയുടെ കമ്മീഷൻ ഇനത്തിൽ ലഭിക്കേണ്ടുന്ന തുക ലഭിക്കുന്നില്ല. റേഷനിംഗ് മേഖലയിൽ സുതാരളതയും കാര്യക്ഷമതയും ഉറപ്പാക്കാൻ ഓൺലൈൻ സംവിധാനം വന്നതോടെ അലവൻസ് അല്ലാതെ മറ്റൊന്നും വളാപാരികൾക്ക് ലഭിക്കുന്നില്ല എന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട്തന്നെ ഇക്കാര്യത്തിൽ മുടക്കം വരുത്തുകയാണ്. പൊതുവിതരണ വകുപ്പിൽ നിന്നും കിട്ടേണ്ടുന്ന റേഷൻ അലവൻസ് മുൻ കാലങ്ങളിൽ കൃത്യമായിലഭിച്ിരുന്നു. എന്നാൽ ദേവികുളം താലൂക്കിൽ ഇക്കാര്യത്തിൽ തികഞ്ഞ അലംഭാവം ഉണ്ടാകുന്നതായാണ് വ്യാപാരികളുടെ പരാതി. എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പാണ് ധാരണ പ്രകാരം റേഷൻ വ്യാപാരികൾക്ക് അലവൻസ് ലഭിക്കേണ്ടത്.സപ്ലൈ ഓഫീസ് വഴി വ്യാപാരികളുടെ അക്കൗണ്ടിൽ പണമെത്തുകയാണ് ചെയ്യുക.നാൽപ്പത്തഞ്ച് ക്വിന്റൽ അരി വിൽക്കുന്ന റേഷൻ വ്യാപാരിക്ക് വിവിധ സബ്‌സീഡികൾ ചേർത്ത് പതിനെണ്ണായിരം രൂപ അലവൻസായി ലഭിക്കും. സർക്കാരിന്റെ സാമ്പത്തിക പ്രശ്നങ്ങൾ എന്ന ന്യായം നിരത്തി തങ്ങനെ ദുരിതത്തിലാക്കുന്നതെന്തിനാണെന്നാണ് റേഷൻ വ്യാപാരികൾ ചോദിക്കുന്നത്.