കോട്ടയം: വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ വിവിധ കരകളിലായി പ്രവർത്തിക്കുന്ന 24 യൂണിറ്റ് പ്രാർത്ഥനായോഗങ്ങളുടെ ഏകോപിച്ചുള്ള പൊതുവാർഷിക സമ്മേളനം 20 ന് 11.30ന് കത്തീഡ്രൽ അങ്കണത്തിൽ നടക്കും. കത്തീഡ്രൽ വികാരി ഇ.ടി. കുറിയാക്കോസ് കോർഎപ്പിസ്‌കോപ്പയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കുറിയാക്കോസ് കോർഎപ്പിസ്‌കോപ്പാ കിഴക്കേടത്ത് ഉദ്ഘടാനം ചെയ്യും. ഡീക്കൻ തോമസ് കയ്യാത്തറ മുഖ്യസന്ദേശം നൽകും. കേന്ദ്ര പ്രാർത്ഥനായോഗം പ്രസിഡന്റ് ഫാ. മാത്യു മണവത്ത്, ഫാ. എബി ജോൺ കുറിച്ചിമല, കത്തീഡ്രൽ ട്രസ്റ്റിമാരായ സാബു ഏബ്രഹാം മൈലക്കാട്ട്, രഞ്ചിത്ത് മാത്യു ഒറ്റപ്ലാക്കൽ, കത്തീഡ്രൽ സെക്രട്ടറി വി.വി. ജോയി വെള്ളാപ്പള്ളിൽ, പ്രൊഫ. പി.സി. ആൻഡ്രൂസ് പുളിയാമ്പള്ളിൽ, ജേക്കബ് തോമസ് ഇലഞ്ഞിത്തറ എന്നിവർ പ്രസംഗിക്കും. കേന്ദ്ര പ്രാർത്ഥനയോഗം സെക്രട്ടറി അനീഷ് ഒറ്റപ്ലാക്കൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.