അടിമാലി: സർവ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിന്മികച്ച വിജയം. അനസ്‌കോയാൻ, എസ്.എ.ഷജാർ, ജോൺസി ഐസക്ക്, നവാസ് എം.എം, സി.എസ്.നാസർ, ഷാജി ജോസഫ് എന്നിവർ ജനറൽ വിഭാഗത്തിലും, മിനി ബിജു, ഷേർളി ക്രിസ്റ്റിഫിൻ ഹീറോ, സലോമി പൗലോസ് എന്നിവർ വനിതാ സംവരണത്തിലും, സഹദേവൻ ടി.കെ.എസ്.സി/എസ്.റ്റി സംവരണത്തിലും കെ.എം.ബോസ് നിക്ഷേപക വിഭാഗത്തിലും വിജയികളായി. കോൺഗ്രസിൽ നിന്ന് പുറത്താക്കിയവരും സി.എം.പി, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മത്സര രംഗത്തുണ്ടായിരുന്നുവെങ്കിലും ഫലത്തെ സ്വാധീനിക്കാൻ അവർക്കായില്ല. കോൺഗ്രസ് ഭരണത്തിൽ ശ്രദ്ധേയമായ സാമ്പത്തിക വളർച്ച നേടിയ ബാങ്കിൽ മികച്ച വിജയം നൽകിയ അംഗങ്ങളെ ഡി.സി: സി പ്രസിഡന്റ അഡ്വ: ഇബ്രാഹിം കുട്ടി കല്ലാർ ,എം കെ .മണി എക്‌സ് എം.എൽ എ, റോക്ഷി അഗസ്റ്റിൻ എം.എൽ എ,ജോർജ് തോമസ്, എം.ബി.സൈനുദ്ദീൻ എന്നിവർ അഭിനന്ദിച്ചു