അടിമാലി :സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ യുഡിഎഫ് പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. ലീഗ് പ്രവർത്തകരും കോൺ ഗ്രസ് പ്രവർത്തകരും തമ്മിലാണ് ഏറ്റുമു ട്ടിയത് . പ്രകടനം സ്‌കൂളിന് സമീപത്തുനിന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്ത് എത്തിയപ്പോഴാണ് സംഘട്ടനം ആരംഭിച്ചത്. പരസ്പരം അസഭ്യവർഷവും പോർവിളിയു മായി പ്രവർത്തകർ ദേശീയപാതയിൽ നിലയുയർപ്പിച്ചു. ഏറേനേരം ഗതാഗതം തടസ്സപ്പെടുത്തി. പ്രകടനത്തിനിടെ യൂത്ത് ലീഗുകാർ വിജയിച്ച ലീഗ് സ്ഥാനാർത്ഥികൾ ക്ക് മാത്രം മുദ്രാവാക്യം വിളിക്കുകയായിരു ന്നു. ഇതോടെ മുദ്രാവാക്യം വിളിച്ച ലീഗുകാരെ കോൺഗ്രസുകാർ മർദിക്കുക യായിരുന്നു. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കൂട്ടയടി. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ യുഡിഎഫിൽ കലാപം ആരംഭിച്ചിരുന്നു. പതിനൊന്നംഗ ഭരണ സമിതിയിലേയ്ക്ക് യുഡിഎഫിലെ തന്നെ 43 പേരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഡിസിസി വൈസ് പ്രസിഡന്റ് , ഐഎൻടിയുസി ദേശീയ നേതാവടക്കം വിമതരായി മത്സരരംഗത്ത് എത്തിയിരു ന്നു.