പൊൻകുന്നം: യു.ഡി.എഫ്.ചിറക്കടവ് മണ്ഡലം കമ്മിറ്റി പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധപ്രകടനവും യോഗവും നടത്തി.കെ.പി.സി.സി.മുൻ അംഗം അഡ്വ.പി.സതീഷ്ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയകുമാർ കുറിഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു. പി.എൻ.ദാമോരൻപിള്ള, ഷാജി പാമ്പൂരി, പി.എം.സലിം, സി.ജി.രാജൻ, സുമേഷ് ആൻഡ്രൂസ്, എബിൻ പയസ്, നിഷാദ് അഞ്ചനാട്ട് എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് പി.ജെ.സെബാസ്റ്റ്യൻ, സേവ്യർ മൂലകുന്ന്, ലാജിതോമസ്, അബ്ദുൾ റസാക്ക്, ടിന്റു തോമസ്, ഇ.ജെ.ഫിലിപ്പ്, എം.ആർ.രഞ്ജിത്, റോജൻ ജോസഫ്, ആസാദ് എസ്.നായർ, നിതിൻ സാബു, കെ.സി.ബിനുകുമാർ എന്നിവർ നേതൃത്വം നൽകി.