പൊൻകുന്നം: തോണിപ്പാറ സംഘമിത്ര മെൻസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തോണിപ്പാറആഴാന്തക്കുഴി റോഡിന്റെ വശങ്ങളിലെ കാട് വെട്ടി വൃത്തിയാക്കി. വാഹന യാത്രികരുടെ കാഴ്ച മറക്കുന്ന തരത്തിൽ വളർന്ന് നിന്ന കാടുകളാണ് പ്രവർത്തകർ വെട്ടിമാറ്റിയത്.

സൊസൈറ്റിയുടെ 22ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് റോഡ് വൃത്തിയാക്കിയത്. സൊസൈറ്റി പ്രസിഡന്റ് റ്റി.പി. ശിവരാജൻ, സെക്രട്ടറി വി.എൻ.രാജൻ, ട്രഷറർ വി.ആർ. രഘു തുടങ്ങിയവർ നേതൃത്വം നൽകി.