എലിക്കുളം: കൂൺകൃഷിയുടെ സാദ്ധ്യതകൾ കണ്ടെത്തുന്നതിന് എലിക്കുളം കൃഷിഭവന്റെ സഹകരണത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. കാരക്കുളം വെട്ടത്ത് ജിബിൻ ജോസിന്റെ കൃഷിയിടത്തിൽ നടക്കുന്ന കൃഷിയിട വിദ്യാലയത്തിലാണ് കൂൺകൃഷി, കൂൺ ഉത്പന്നങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനപരിപാടികൾ സംഘടിപ്പിച്ചത്.
എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. എലിക്കുളം നാട്ടുചന്ത പ്രസിഡന്റ് വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ അദ്ധ്യക്ഷത വഹിച്ചു. പൊൻകുന്നം മഡികോ മഷ്രൂംസ് ഡയറക്ടർ മോഹൻകുമാർ, അസി.കൃഷി ഓഫീസർ എ.ജെ. അലക്‌സ് റോയ് എന്നിവർ പഠനപരിപാടികൾക്ക് നേതൃത്വം നൽകി. രാജു അമ്പലത്തറ, വിത്സൻ പാമ്പൂരി, മോഹൻകുമാർ കുന്നപ്പള്ളിക്കരോട്ട്, കെ.ജി. ചന്ദ്രശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു.