ഇളങ്ങുളം: ശബരിമല തീർത്ഥാടകർക്ക് അന്നദാനവും വിശ്രമസൗകര്യവുമൊരുക്കി ഇളങ്ങുളം ധർമ്മശാസ്താക്ഷേത്രം. പാലാ-പൊൻകുന്നം റോഡിലൂടെയെത്തുന്ന ഇതരസംസ്ഥാന തീർഥത്ഥാടകർ ഉൾപ്പെടെയുള്ള സ്വാമിമാർക്ക് സേവനവുമായി മുഴുവൻസമയ സന്നദ്ധപ്രവർത്തകരുണ്ട്. സ്വാമിമാർക്ക് വിരിവെയ്ക്കാനും കുളിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ദേവസ്വത്തിന്റെ ചുമതലയിൽ ഏർപ്പെടുത്തിയാണ് സേവനപ്രവർത്തനം.