പാലാ : പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചേർപ്പുങ്കൽ കുരിയപ്പാറയിൽ രാജേഷിന്റെ ഭാര്യ സരിത (36) മരിച്ചു. കഴിഞ്ഞ 8 ന് വൈകിട്ട് നാലിന് ചേർപ്പുങ്കലിൽ ഭർത്തൃവീട്ടിൽ വച്ചാണ് സരിതയ്ക്ക് പൊള്ളലേറ്റത്. ഭർത്താവ് രാജേഷിനും പൊള്ളലേറ്റിരുന്നു. ശനിയാഴ്ച രാത്രി പത്തോടെയാണ് സരിത മരിച്ചത്. പൊള്ളലേറ്റ ഇരുവരെയും ആദ്യം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാരമായി പൊള്ളലേറ്റ സരിതയെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഈരാറ്റുപേട്ട ഇളപ്പുങ്കൽ വെട്ടിത്തറയിൽ ശശീന്ദ്രന്റെ മകളാണ് സരിത. ആവണി, ആരോമൽ എന്നിവർ മക്കളാണ്. അതേസമയം സരിതയെ ഭർത്താവ് രാജേഷ് തീ കൊളുത്തുകയായിരുന്നെന്ന് കാണിച്ച് പിതാവ് ശശീന്ദ്രൻ കിടങ്ങൂർ പൊലീസിൽ പരാതി നൽകി. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ സരിതയെ ഇയാൾ ഉപദ്രവിച്ചിരുന്നതായും പരാതിയിൽ പറയുന്നുണ്ട്.