kob-satheesh-jpg

പാലാ : മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു മീനച്ചിൽ പാലാക്കാട് പതിലാനിയിൽ രാഘവന്റെ മകൻ സതീശ് (40) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ പാലക്കാട് പള്ളിക്ക് സമീപമാണ് അപകടം. കള്ള് ചെത്തുന്നതിനായി പനയിൽ കയറുന്നതിനിടെ കാൽ വീഴുകയായിരുന്നു നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മാതാവ് ദേവകി. ഭാര്യ: കവിത. മകൻ: സജിത്ത് (വിദ്യാർത്ഥി സെന്റ് ജോസഫ് സ്‌കൂൾ മുത്തോലി). സംസ്‌കാരം ഇന്ന് ഇന്ന് 3 30 ന് വീട്ടുവളപ്പിൽ.