വൈക്കം: ഇന്ന് നാം കാണുന സ്ത്രീ ശാക്തീകരണത്തിനും എത്രയോ മുൻപ് സ്വഭാവ ദൃഡതയിലും മഹിമയിലും ഉത്തമ മാതൃകളെ തന്റെ സ്ത്രീകഥാപാത്രങ്ങളിലൂടെ വ്യാസൻ അവതരിപ്പിച്ചിരുന്നുവെന്ന് കാലടി സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു. ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന 37ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര വേദിയിൽ മഹാഭാരതത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശകുന്തള തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. കാളിദാസന്റെ ശകുന്തളയല്ല വ്യാസന്റെ ശകുന്തള.
മനുഷ്യന്റെ ഏറ്റവും വലിയ ഭയം മരണഭയമാണ്. അതിൽ നിന്ന് രക്ഷിക്കുന്നതാണ് ഭാഗവതം. അങ്ങനെയാണ് ഭാഗവതം മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ഘടകമായി മാറുന്നത്. ധർമ്മത്തിന് ഗ്ലാനി സംഭവിക്കുമ്പോൾ ഇവിടെ അവതാരങ്ങളുണ്ടാകുന്നു. അത് പൂർണ്ണാവതാരങ്ങളാണെങ്കിൽ ഭൂമിയിലെ ഓരോ ജീവിയും അംശാവതാരങ്ങളാണ്. മിതവ്യയം ലോകത്തിന് കാട്ടിക്കൊടുത്ത മഹത്തായ ഭാരതീയ പൈതൃകമാണ് മഹാഭാരതമെന്നും അദ്ദേഹം പറഞ്ഞു.