തിടനാട്: എസ്.എൻ.ഡി.പി യോഗം 771-ാം നമ്പർ തിടനാട് ശാഖയിൽ വനിതാസംഘം വാർഷികവും തിരഞ്ഞെടുപ്പും നടന്നു. മീനച്ചിൽ യൂണിയൻ വനിതാ സംഘം കൺവീനർ സോളി ഷാജി യോഗം ഉദ്ഘാടനം ചെയ്തു. ചെയർപേഴ്‌സൺ മിനർവാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് സന്തോഷ്‌കുമാർ കാരൂരിട്ടിൽ, സെക്രട്ടറി സുധീഷ് ചെമ്പക്കുളം, മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്‌മെന്റ് കൺവീനർ അരുൺ കുളമ്പള്ളി, വനിതാ സംഘം കമ്മിറ്റി അംഗങ്ങളായ കുമാരി ഭാസ്‌കരൻ, ബിന്ദു സജികുമാർ , എന്നിവർ പ്രസംഗിച്ചു. തുടർന്ന് ശാഖാ വനിതാ സംഘം പ്രസിഡന്റായി സരസമ്മ ടീച്ചർ , വൈസ് പ്രസിഡന്റായി സുനിത ജോബി, സെക്രട്ടറിയായി ജിജി അനിൽ, യൂണിയൻ കമ്മിറ്റി അംഗമായി സിന്ധു വിനോദ്, കമ്മിറ്റി അംഗങ്ങളായി മിനി സുരേഷ്, വിലാസിനി താഴത്തെകോട്ടൂർ, ജെയനി, സരസമ്മ വിനോദ് ,അനു സന്തോഷ്, ജിഷ, ശാന്തമ്മ പ്രസന്നൻ എന്നിവരെ തിരഞ്ഞെടുത്തു..