കുട്ടനാട് : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ടു നോയമ്പ് മഹോത്സവത്തിന് നാളെ കൊടിയേറി 28-ന് താലപ്പൊലി ഘോഷയാത്രയോടെ സമാപിക്കും. നാളെ പുലർച്ചെ ആറിന് 1008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. എസ്.എന്‍.ഡി.പി യോഗം നീരേറ്റുപുറം പത്താംനമ്പർ ശാഖയോഗത്തിൽ നിന്ന് ചമയക്കൊടി എഴുന്നെള്ളിച്ച് ക്ഷേത്രമുറ്റത്ത് എത്തിയശേഷം 9-ന് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റർ കെ.കെ. ഗോപാലക്യഷ്ണൻ നായർ, ഉണ്ണികൃഷ്ണന്‍ൻ നമ്പൂതിരി, ഒളശ ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ കൊടിയേറ്റും. അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി എന്നിവർ ചമയകൊടിയേറ്റും. എല്ലാ ദിവസും പ്രസാദമൂട്ട്, കളമെഴുത്തും പാട്ടും, പ്രഭാക്ഷണവും ഉണ്ടാകും. 20-ന് രാവിലെ 9-ന് നാരീപൂജ. രാധാകൃഷ്ണൻ നമ്പൂതിരിയും, മണിക്കുട്ടൻ നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിക്കും. 27-ന് രാവിലെ 9ന് കലശാഭിഷേകം. വൈകിട്ട് മൂന്നിന് കാവുംഭാഗം തിരുഏറങ്കാവ് ദേവീ ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടെയും, ഫ്‌ളോട്ടുകളുടെയും, മാൻ, മയിലാട്ടം, കാവടി, ഗരുഡൻ, കഥകളി എന്നിവയുടെ അകമ്പടിയോടെ തങ്ക തിരുവാഭരണ ഘോഷയാത്ര. രാത്രി ഒൻപതിന് തിരുവാഭരണം ചാർത്തി സർവ്വമംഗള ആരതി എന്നിവയും നടക്കും. സമാപനദിവസമായ 28-ന് രാവിലെ ഒൻപതിന് കാവടി, എണ്ണക്കുടം വരവും നടക്കും. ഉച്ചയ്ക്ക് ഒന്നിന് രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടൻ നമ്പൂതിരി, ഒളശ്ശ മംഗലത്തില്ലത്ത് ഗോവിന്ദൻനമ്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽചക്കരക്കുളത്തിൽ ആറാട്ടും മഞ്ഞനീരാട്ടും നടക്കും. വൈകിട്ട് ആറിന് താലപ്പൊലി ഘോഷയാത്രയും ചമയക്കൊടിയിറക്കും
.