sndp

തലയോലപ്പറമ്പ് : എസ്. എൻ. ഡി. പി. യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ 1798-ാം നമ്പർ ശാഖയിലെ 19-ാം മത് കുമാരനാശാൻ കുടുംബ വാർഷികസംഗമം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി അഡ്വ: എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ദേശിയ ഖോഖോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ശാഖാംഗമായ അബീന കെ.ജെ യെയും എസ്.എസ്.എൽ.സി, +2 കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികളെയും അനുമോദിച്ചു. എ.ആർ.മോഹനൻ ഗുരുദേവ പ്രഭാഷണവും സെക്രട്ടറി കെ.പി.സുരേന്ദ്രൻ സംഘടനാ സന്ദേശവും നൽകി . സഭാ പ്രസിഡന്റ് എൻ.സി.ദിവാകരൻ, സഭാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ, ശാഖാ വനിതാ സംഘം പ്രസിഡന്റ് സുബോധിനി ടീച്ചർ, എടയ്ക്കാട്ട് വയൽ സഹകരണ ബാങ്ക് സെക്രട്ടറി.കെ.എ.ജയരാജ്, ബാലജനയോഗം കൺവീനർ ആവണി സുരേഷ്, എക്‌സിക്യുട്ടിവ് കമ്മി​റ്റിയംഗം സുനിൽ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.