പാലാ: കേരളാ വനിതാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡന്റായി ഷൈലജ രവീന്ദ്രൻ പുറക്കാട്ട് തിരഞ്ഞെടുക്കപ്പെട്ടു.
മുൻ കരൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഷൈലജ ഇപ്പോൾ പാലാ കാർഷികസനബാങ്ക് ഭരണസമിതി അംഗമാണ്. കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യോഗം കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോയി എബ്രാഹം ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യ പ്രസംഗം നടത്തി. കരൂർ പുറക്കാട്ട് രവീന്ദ്രന്റെ ഭാര്യയാണ് ഷൈലജ.