ഈരാറ്റുപേട്ട: ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 19ന് ഉച്ചയ്ക്ക് മൂന്നിന് പി.ടി.എം.എസ് ഓഡിറ്റോറിയത്തിൽ വച്ച് സോഷ്യൽ ഓഡിറ്റ് നടത്തും. സോഷ്യൽ ഓഡിറ്റിന്റെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ 12 സെക്ഷനുകളിൽ ഒന്നാണ് ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ. നിർദ്ദേശിക്കപ്പെട്ട ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് സോഷ്യൽ ഓഡിറ്റ് നടത്തുന്നത്. നിർദ്ദിഷ്ട ചോദ്യാവലി പങ്കെടൂക്കുന്ന എല്ലാവർക്കും നൽകുകയും അത് പൂരിപ്പിച്ച് നൽകാൻ സമയം അനുവദിക്കുകയും ചെയ്യും. ചോദ്യാവലി പൂരിപ്പിച്ച് നൽകുന്നവർ അവരുടെ പേരോ, ഫോൺ നമ്പറോ രേഖപ്പെടുത്തണമെന്നില്ല.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിലെ ഉപഭോക്താക്കൾ സോഷ്യൽ ഓഡിറ്റിൽ പങ്കെടുത്ത് ഇലക്ട്രിക്‌സിറ്റി ഓഫീസിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.