കോട്ടയം: ടി.ബി റോഡ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ മുതൽ ജനുവരി 01 വരെ ടി.ബി റോഡിൽ വ്യാപാരികൾ വ്യാപാര മേള നടത്തും. വൈകിട്ട് 5.30 ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ വ്യാപാര മേള ഉദ്ഘാടനം ചെയ്യും. കൂപ്പൺ വിതരണം നഗരസഭാദ്ധ്യക്ഷ ഡോ.പി.ആർ സോന ഉദ്ഘാടനം ചെയ്യും. ലൈറ്റ് സ്വിച്ച് ഓൺ അർക്കാഡിയ ഹോട്ടൽ എം.ഡി കെ.ടി തോമസ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് ടി.ബി റോഡിൽ ക്രിസ്‌മസ് കരോൾ ഉണ്ടായിരിക്കും. വ്യാപാര മേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളിൽ കൊടിയും, സ്റ്റിക്കറും പതിപ്പിക്കും. ഇത് പതിപ്പിച്ച കടകളിലാണ് വ്യാപാര മേളയുടെ ഓഫറുകൾ ലഭിക്കുന്നത്. കെ.എസ്.ആർ.ടി.സി മുതൽ കളരിക്കൽ ബസാർ വരെയുള്ള ടിബി റോഡിന്റെ ഇരുവശത്തുമുള്ള സ്ഥാപനങ്ങൾ ലൈറ്റ് ഇട്ട് അലങ്കരിക്കും. ഈ റോഡരികിലുള്ള സ്ഥാപനങ്ങളിൽ നിന്നും ഗിഫ്റ്റ് വൗച്ചർ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നതിന് സാധിക്കും.