kalamezhuthu

അടിമാലി: മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് അടിമാലി ചാറ്റുപാറ പശ്ചിമ മൂകാംബിക ക്ഷേത്രത്തിൽ വിശേഷാൽ ആയില്യ പൂജയും കളമെഴുത്തുംപാട്ടും സംഘടിപ്പിച്ചു.ക്ഷേത്രം മേൽശാന്തി ജോഷിനാരായണൻ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.നാഗരാജാവിന്റെയും നാഗയക്ഷിയുടെയും സാന്നിധ്യമുള്ള ക്ഷേത്രത്തിൽ വിശ്വാസികളായ ആളുകളുടെ സർപ്പദോഷ ദുരിതങ്ങൾ നീങ്ങുന്നതിനായാണ് ആയില്യ പൂജയും കളമെഴുത്തും പാട്ടും നടത്തിപ്പോരുന്നത്.ചടങ്ങിനോടനുബന്ധിച്ച് വിശേഷാൽ വഴിപാടുകളും ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു.കെ ടി.രാജൻ, കെ വി രാജു, സുനിൽ മലയിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് അടിമാലി ചാറ്റുപാറ പശ്ചിമ മൂകാംബിക ക്ഷേത്രത്തിൽ വിശേഷാൽ ആയില്യ പൂജയും കളമെഴുത്തുംപാട്ടും