പാലാ: പരിഷ്‌കരിച്ച കേരള റേഷൻ ഓർഡറിലെ അപാകതകൾ പരിഹരിക്കുക, മിനിമം വേതന പരിധി മാസം 4500 കിലോ അരി എന്നത് 2500 കിലോ ആക്കുക, ഗുണ മേന്മയുള്ള ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റേഷൻ എപ്ലോയീസ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ താലൂക്ക് സപ്ലൈ ആഫീസിനു മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി. മാർച്ച് ഗവ.ആശുപത്രി ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു. തുടർന്നു നടന്ന ധർണ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാർ, ബാബു കെ.ജോർജ്, അഡ്വ. തോമസ് വി.ടി, കെ.പി. സുധീർ, സന്തോഷ് കൊല്ലപ്പള്ളി, ടിനു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു