പൊൻകുന്നം: കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ പൊതുമരാമത്ത് ദേശീയപാതാവിഭാഗം തുടരുന്ന അനാസ്ഥയിൽ പൊൻകുന്നം ഡെവലപ്‌മെന്റ് കൗൺസിൽ പ്രതിഷേധിച്ചു. ദേശീയപാതയിൽ 20ാംമൈൽ മുതൽ കോടതിപ്പടി വരെ ഓടനിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ട് നടപടിയെടുത്തില്ല. പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റിയില്ല. തീർത്ഥാടനകാലത്ത് സൂചനാബോർഡുകൾ സ്ഥാപിക്കാനോ പഴയ ബോർഡുകൾ വൃത്തിയാക്കാനോ അധികൃതർ തയ്യാറാകാത്തതിലും പ്രതിഷേധിച്ചു. ദേശീയപാതാവിഭാഗത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. പി.എ.അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.അജിത്കുമാർ, സഞ്ജു ജോസഫ്, പി.മോഹൻ റാം, എസ്.ബിജു, കെ.എം.ദിലീപ്, ജയകുമാർ കുറിഞ്ഞിയിൽ, ശ്യാംബാബു, സേവ്യർ മൂലകുന്ന്, സോണി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.