വൈക്കം: എഴുത്തുകാരൻ ചെമ്പിൽ ജോണിന്റെ നാലാം ചരമവാർഷികം ചെമ്പിൽ ജോൺ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തി. അനുസ്മരണ സമ്മേളനം തിരക്കഥാകൃത്ത് ജോൺ പോൾ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ജെയിംസ് മാത്യു കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഈ വർഷത്തെ ചെമ്പിൽ ജോൺ സ്മാരക പുരസ്‌കാരം അജിജേഷ് പച്ചാട്ടിന് ജോൺ പോൾ സമ്മാനിച്ചു. എം. ജി. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ചെമ്പ് സ്വദേശി അമൽരാജിനും, കലാസാഹിത്യരംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് സ്വീകരണവും നൽകി. സെക്രട്ടറി പി. എ. രാജപ്പൻ, ബാബു സിറിയക് കണ്ടത്തിൽ, ഫ്രാൻസിസ് നെറോണ, പി. എം. മീരാബെൻ, ഡോ. മഞ്ജുഷ ഹരി, വിനോദ്, അർജ്ജുൻ സന്തോഷ്, ലതാ അശോകൻ, ടി. കെ. ഗോപി, സുബ്രഹ്മണ്യൻ അമ്പാടി, എം. കെ. ഷിബു, ഇ. കെ. ജയപ്രസാദ്, പി. കെ. ബെന്നി, സാംജി ടി. വി. പുരം എന്നിവർ പ്രസംഗിച്ചു.