വൈക്കം: കോട്ടയം ആലപ്പുഴ ജില്ലകളെ എളുപ്പമാർഗ്ഗം ബന്ധിപ്പിക്കുന്ന നേരേകടവ് മാക്കേകടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഉദയനാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേരേകടവ് ജെട്ടിയിലേക്ക് മാർച്ചും സായാഹ്നധർണ്ണയും നടത്തി. കോട്ടയം ആലപ്പുഴ ജില്ലകളുടെ വികസനത്തിന് വഴി തുറക്കുന്ന പാലത്തിന്റെ നിർമ്മാണം ദീർഘകാലമായി നിലച്ച് കിടക്കുകയാണ്. ബന്ധപ്പെട്ടവരുടെ അനാസ്ഥയാണ് കാരണമെന്നും സമരക്കാർ ആരോപിച്ചു. പാലത്തിന്റെ പില്ലറിനു മുന്നിൽ പ്രതീകാത്മകമായി റീത്ത് വച്ച് പ്രതിഷേധിച്ചു. സായാഹ്നധർണ്ണ ഡി. സി. സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. ബിൻസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ അക്കരപ്പാടം ശശി, എൻ. എം. താഹ, മോഹൻ ഡി. ബാബു, അഡ്വ. എ. സനീഷ് കുമാർ, വി. സമ്പത്ത്കുമാർ, ജയ്‌ജോൺ പേരയിൽ, കെ. രാജേന്ദ്രപ്രസാദ്, അഡ്വ. കെ. പി. ശിവജി, എം. കെ. ഷിബു, സോണി സണ്ണി, പി. ഡി. ജോർജ്, അബ്ദുൾ സലാം റാവൂത്തർ എന്നിവർ പ്രസംഗിച്ചു.