വൈക്കം: ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഖിലഭാരത ഭാഗവതസത്രത്തിൽ പങ്കെടുക്കാനെത്തിയ ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് സത്ര സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സത്രകവാടത്തിലെത്തിയ ദിനേശൻ നമ്പൂതിരിപ്പാടിനെ ക്ഷേത്രം മേൽശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണൻ മൂത്തത് പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. സത്രം സമിതി പ്രസിഡന്റ് എം. കെ. കുട്ടപ്പൻ മേനോൻ, വൈസ് പ്രസിഡന്റ് എസ്. നാരായണസ്വാമി, ജനറൽ സെക്രട്ടറി ടി. ജി. പത്മനാഭൻ നായർ, സെക്രട്ടറി വി. അച്യുതക്കുറുപ്പ്, ഗുരുവായൂർ മണിസ്വാമി, അംബുജാക്ഷൻ നായർ, കെ. ശിവശങ്കരൻ, സത്രം വർക്കിംഗ് കമ്മിറ്റി ചെയർമാൻ ബി. അനിൽകുമാർ, ജനറൽ കൺവീനർ രാഗേഷ് ടി. നായർ എന്നിവർ പങ്കെടുത്തു. ഭാഗവത പാരായണം സർവ്വരോഗ നിവാരണത്തിനും സർവ്വൈശ്വര്യത്തിനും ഉത്തമവഴിയാണെന്ന് സ്വീകരണത്തിൽ ചേന്നാസ് ദിനേശൻ നമ്പൂതിപ്പാട് പറഞ്ഞു.