dileesh-jpg

വൈക്കം: ബൈക്കിലെത്തിയ സംഘം ഓട്ടോറിക്ഷാ തൊഴിലാളിയെ ആക്രമിച്ചു. കുലശേഖരമംഗലം കൂട്ടുമ്മേൽ പരേപ്പാടം ലക്ഷംവീട് കോളനിയിൽ ദിലീഷി (28) നാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രി 8.15ഓടെ ബൈക്കുകളിലെത്തിയ പതിനഞ്ചോളം വരുന്ന സംഘമാണ് യുവാവിനെ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി അതിക്രൂരമായി മർദിച്ചത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘത്തിന് മാർഗതടസം ഉണ്ടാക്കിയതിന്റെ പേരിൽ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ടോൾ ജങ്ഷനിൽ വച്ചായിരുന്നു സംഭവത്തിന്റെ തുടക്കം. തുടർന്ന് പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നെങ്കിലും രാത്രിയോടെ ബൈക്കുകളിൽ എത്തിയ 15ഓളം വരുന്ന സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ദിലീഷിനെ ആക്രമിക്കുകയായിരുന്നെന്ന് പറയപ്പെടുുന്നു. പുറത്തും തലയ്ക്കും പരിക്കേറ്റ് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിലീഷിനെ ഇന്നലെ ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷാ തൊഴിലാളിയെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സി.ഐ എസ്.പ്രദീപ് പറഞ്ഞു.