ചങ്ങനാശേരി: തൃക്കൊടിത്താനം ജനമൈത്രി പൊലീസിന്റെയും സുരക്ഷാസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഡ്രൈവർമാർക്കുള്ള ബോധവത്ക്കരണ ക്ലാസ് പത്തനംതിട്ട ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് എം.വി.ഐ റോഷൻ സാമുവൽ നയിച്ചു. കിളിമല എസ്.എച്ച്.സ്‌കൂളിൽ നടന്ന പരിപാടിയിൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ റവ.ഫാ.ജോർജ്ജ് വെള്ളാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. തൃക്കൊടിത്താനം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സാജു വർഗീസ് ഉദ്ഘാടനം ചെയ്തു. പൊലീസ് സുരക്ഷാസമിതി അംഗങ്ങളായ സിബി അടവിച്ചിറ അഡ്വ.പ്രഭാകുമാരി, ബിജു, വിജയകുമാർ, ഹരികുമാർ എന്നിവർ സംസാരിച്ചു. യോഗത്തിന് സി.ആർ.ഒ സജി സാരംഗ് സ്വാഗതവും പിഷോർലാൽ നന്ദിയും പറഞ്ഞു.