cahrity

ചങ്ങനാശേരി: അർബുദ ബാധിതരായ പാവപ്പെട്ട രോഗികളെ സഹായിക്കാൻ ചങ്ങനാശേരി ചാരിറ്റി വേൾഡ് ട്രസ്റ്റ് ആരംഭിച്ച 'കാരുണ്യസ്പർശം" പദ്ധതിയുടെ മൂന്നാംഘട്ട ഉദ്ഘാടനം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ് ഉദ്ഘാടനം ചെയ്തു. ചീരഞ്ചിറ ജിമ്മി പടനിലം സെന്ററിൽ നടന്ന പരിപാടിയിൽ ഫാ. സെബാസ്റ്റ്യൻ പുന്നശേരി, ഡോ. ജോർജ് പടനിലം, ടോമിച്ചൻ കുളപ്പുറത്ത്, എബിൻ പി. തോമസ് എന്നിവർ പങ്കെടുത്തു.