വാഴപ്പള്ളി: വാഴപ്പള്ളി അന്നപൂർണ്ണേശ്വരി ദേവീക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞം 20 മുതൽ 27 വരെ നടക്കും. 20ന് രാവിലെ ഏഴുമുതൽ നാരായണീയ സമ്പൂർണ്ണപാരായണം. 3.30ന് വിദ്യാഭ്യാസപുരസ്‌കാരവിതരണം. വൈകിട്ട് ആറിന് മാളികപ്പുറം മുൻമേൽശാന്തി മുടപ്പിലാപ്പള്ളിൽ ഇല്ലത്ത് എം.എൻ.നാരായണൻ നമ്പൂതിരി യജ്ഞവേദിയിൽ നിലവിളക്ക് തെളിയിക്കും. 21ന് വൈകിട്ട് അഞ്ചിന് സമൂഹ ശനീശ്വരപൂജ. 22ന് സമൂഹ നാരങ്ങാവിളക്ക് പൂജ, 23ന് വൈകിട്ട് 5.30ന് വിഷ്ണുസഹസ്രനാമ സമൂഹാർച്ചന. 24ന് വൈകിട്ട് അഞ്ചിന് വിദ്യാഗോപാലമന്ത്രാർച്ചന. 26ന് രാവിലെ 11ന് മതുമൂല കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്നു പാർവതി പരിണയഘോഷയാത്ര. 27ന് സുവാസിനീപൂജ, 28ന് വൈകിട്ട് അഞ്ചിന് നവകന്യകാപൂജ. 29ന് രാവിലെ 10.30ന് വാഴപ്പള്ളിമഹാദേവക്ഷേത്ര സ്‌നാനഘട്ടത്തിലേയ്ക്ക് അവഭൃഥസ്‌നാന ഘോഷയാത്ര. 12ന് പത്ത് കിടപ്പുരോഗികൾക്ക് ചികിത്സാസഹായം വിതരണം ചെയ്യും. ഉച്ചക്ക് ഒന്നിന് പ്രസാദമൂട്ട്.