ചങ്ങനാശേരി : കെ.എസ്.ടി.എ കോട്ടയം ജില്ലാ സമ്മേളനം ജനുവരി 11, 12 തീയതികളിൽ ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. വി.ആർ.ബി ഭവനിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം സി.പി.എം ഏരിയാ സെക്രട്ടറി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാബു ഐസക് സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ കമ്മറ്റിയംഗം കൃഷ്ണകുമാരി രാജശേഖരൻ, സി.ഐ.ടി.യു ജില്ലാ കമ്മറ്റിയംഗം ടി.പി. അജികുമാർ, യുണിയൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.ബി. കുരുവിള, സബ് ജില്ലാ സെക്രട്ടറി ബിനു വർഗീസ്, കെ.എ. രാജീവ്, അനീഷ് ലാൽ, കെ.ആർ. രാജീവ് എന്നിവർ പങ്കെടുത്തു. സ്വാഗത സംഘം ഭാരവാഹികളായി വൈക്കം വിശ്വൻ, കെ.ജെ. തോമസ്, വി.എൻ. വാസവൻ, പ്രൊഫ. എം.ടി. ജോസഫ്, എ.വി. റസൽ, അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എ, കൃഷ്ണകുമാരി രാജശേഖരൻ (രക്ഷാധികാരികൾ). കെ.സി. ജോസഫ് (ചെയർമാൻ), ബിനു വർഗീസ് (ജനറൽ കൺവീനർ), കെ.ജെ. പ്രസാദ് (ട്രഷറർ) എന്നിവരടങ്ങുന്ന 201 അംഗ ജനറൽ കമ്മറ്റിയെ തിരഞ്ഞെടുത്തു.