കോരുത്തോട്: ചണ്ണപ്ളാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹ ജ്ഞാന യജ്ഞം 21 മുതൽ 29 വരെ നടക്കും. വള്ളികുന്നം ശങ്കരപ്പിള്ളയാണ് യജ്ഞാചാര്യൻ. 21ന് രാവിലെ ഏഴിന് ആചാര്യവരണം,​ മേൽശാന്തി എസ്.എൻ. പുരം ബിനോയ് ശാന്തി ദീപം തെളിക്കും. തുടർന്ന് ഭാഗവതപാരായണം,​ പ്രഭാഷണം. ഉച്ചയ്ക്ക് ഒന്നിന് സമൂഹ സദ്യ. 26വരെ പതിവ് ചടങ്ങുകൾ. 27ന് രാവിലെ 10.30ന് ക്ഷേത്രത്തിൽ നാരങ്ങാവിളക്ക്. തുടർന്ന് ഗായത്രി ഹോമം. 28ന് രാവിലെ 10ന് നവഗ്രഹപൂജ,​ തുടർന്ന് പ്രഭാഷണം. 29ന് രാവിലെ 11ന് തോപ്പിൽ കടവിലേയ്ക്ക് അവഭൃത സ്നാന ഘോഷയാത്ര. 12ന് യജ്ഞ സമർപ്പണം. ചടങ്ങുകൾക്ക് ഭരണ സമിതി പ്രസിഡന്റ് ജഗദമ്മ ചെങ്ങളത്ത്,​ സെക്രട്ടറി ഉണ്ണികൃഷ്ണൻ പെട്ടനാത്ത്,​ ട്രഷറർ ഒ.എൻ.ബാലൻ എന്നിവർ നേതൃത്വം നൽകും.