അടിമാലി: നീലക്കുറിഞ്ഞി വസന്തകാലത്ത് നേര്യമംഗലം പാലത്തിൽ സ്ഥാപിച്ച ട്രാഫിക് സിഗ്‌നൽ പ്രവർത്തനരഹിതമായി. ഒരു വർഷംപോലും സിഗ്നൽ പ്രവർത്തിക്കാതായതോടെ ഇവിടെ ഗതാഗതക്കുരുക്ക് വർദ്ധിച്ചു.നിശ്ചിത ഇടവേളകളിൽ പാലത്തിന്റെ ഇരു ദിശകളിലേക്കും വാഹനങ്ങൾ കടത്തിവിടുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.എന്നാൽ ലൈറ്റുകൾ സ്ഥാപിച്ച് ഒരു വർഷം കഴിഞ്ഞിട്ടും കൃത്യമായ രീതിയിൽ അവ പ്രവർത്തിപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. വേഗത കുറച്ച് കടന്നു പോകാനുള്ള സൂചനമാത്രമാണ് പാലത്തിന്റെ ഇരു ദിശകളിലും പ്രവർത്തിക്കുന്നത്.ക്രിസ്മസ് അവധിയെ തുടർന്ന് നിരവധി ടൂറിസ്റ്റുകൾ മൂന്നാറിലേയ്ക്ക് എത്തിച്ചേരുന്ന സമയത്തും ദേശീയ പാത അധികൃതരോ പൊലീസോ സിഗ്‌നൽ ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കാൻ ശ്രമിക്കുന്നില്ല. വൈകുന്നേരങ്ങളിലും രാത്രികാലത്തും പാലത്തിൽ ഗതാഗതക്കുരുക്കും വാക്കേറ്റവും പതിവാണ്..കഴിഞ്ഞ മാസത്തിൽ മലബാറിൽ നിന്നും മൂന്നാറിലേയ്ക്ക് വരുകയായിരുന്ന ടൂറിസ്റ്റുകൾസഞ്ചരിച്ചിരുന്ന ട്രാവലർ ഓട്ടോയുമായി കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയുണ്ടായി.അതിന് മുൻപ് അടിമാലിക്കാരനായ ബൈക്ക് യാത്രികൻ വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ മരണപ്പെട്ടു.പാലത്തിലുടെ ഹെവി വാഹനങ്ങൾ ഒറ്റവരിയായി മാത്രമേ പോകാൻ സാധിക്കുകയുള്ളൂ .എന്നാൽ മിക്കവാറും പാലത്തിന്റെ രണ്ട് ഭാഗത്ത് നിന്നും വലിയ വാഹനങ്ങൾ ഒരേ സമയം കടന്നു പോകാൻ ശ്രമിക്കുന്നതിന്റെ ഫലമായി മപൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നെങ്കിലും ഫലവത്താകാതെ വന്നതോടെയായിരുന്നു സിഗ്‌നൽ സംവിധാനം സ്ഥാപിച്ചത്.സമയക്രമം പാലിച്ച് പാലത്തിലൂടെ വാഹനം കടന്നു പോകും വിധം സിഗ്‌നൽ ലൈറ്റുകൾ ക്രമീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.