പൊൻകുന്നം : പട്ടണത്തിന്റെ ഹൃദയഭാഗത്ത് പണികഴിപ്പിച്ച അതിമനോഹരമായ ബഹുനിലമന്ദിരത്തിലാണ് പൊൻകുന്നം മിനിസിവിൽ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. എന്നാൽ ചുറ്റുമതിലും തിരുമുറ്റവും കടന്ന് ഇവിടെ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളിലേക്ക് കടന്ന് ചെല്ലണേൽ മൂക്കുപൊത്തണം. എവിടെനോക്കിയാലും മാലിന്യക്കൂമ്പാരം.
പുറമെയുള്ള പ്രൗഢി അകത്തിരിക്കുന്ന ഉദ്യോഗസ്ഥർക്കുണ്ടെങ്കിലും ഓഫീസ് പരിസരങ്ങളിൽ അതു കാണാനില്ല. മന്ദിരം തൂത്തുവൃത്തിയാക്കാൻ പൊതു സംവിധാനങ്ങളൊന്നുമില്ല. അതാത് ഓഫീസുകൾ അവരവർ തന്നെ വൃത്തിയാക്കണമെന്നാണ് ചട്ടം. സർക്കാർകാര്യം മുറപോലെ നടക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. ചപ്പുചവറുകൾ തൂത്തുവാരി ഓഫീസിന്റെ മൂലയിലോ വരാന്തയിലോ തള്ളുകയാണ്. ഇത് ഒരു പരിധി കഴിയുമ്പോൾ വാരിയെടുത്ത് ആർ.ടി.ഓഫീസിന്റേയും സബ് ട്രഷറിയുടേയും മുന്നിൽ കൂട്ടിയിടും. ഈ രണ്ട് ഓഫീസുകളും മിനിസിവിൽ സ്റ്റേഷനിലേക്ക് പ്രവർത്തനം മാറ്റിയിട്ടില്ല.

താറുമാറായി ജലവിതരണം

ഇടയ്ക്കിടെ സിവിൽ സ്‌റ്റേഷനിലേക്കുള്ള ജലവിതരണം മുടങ്ങുന്നത് പതിവായതിനാൽ ശൗചാലയങ്ങളിലെ അവസ്ഥയും പരിതാപകരമാണ്. പല ഓഫീസുകളും പുതിയ മന്ദിരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. മാലിന്യനിഷേപത്തിന് മാത്രം ഇടമില്ല. വിശാലമായ വരാന്തകളിൽ ഒരു ബക്കറ്റ് പോലുമില്ല. വിവിധ ഓഫീസുകളിലെത്തുന്ന ഇടപാടുകാരും ഇതുമൂലം ബുദ്ധിമുട്ടുകയാണ്. മനസോടെയല്ലെങ്കിലും ഉപയോഗശൂന്യമായ വസ്തുക്കൾ സിവിൽസ്‌റ്റേഷൻ വരാന്തയിൽ വലിച്ചെറിയേണ്ട ഗതികേടിലാണ് ഇവരും. ഇതിന് പരിഹാരം കാണേണ്ടത് തങ്ങളല്ലെന്നും എസ്റ്റേറ്റ് കമ്മിറ്റിയിൽ വിഷയം അവതരിപ്പിക്കുമെന്നും ഓരോ വകുപ്പിലുള്ളവരും പറയുന്നു.

ശൗചാലയങ്ങളുടെ സ്ഥിതി പരിതാപകരം

മാലിന്യനിക്ഷേപത്തിന് സംവിധാനങ്ങളില്ല