അടിമാലി: വെള്ളത്തൂവൽ സർക്കാർ ഹയർസെക്കന്ററി സ്‌കൂളിന്റെയും ,ഹൈസ്‌ക്കൂളിന്റെയും വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായുള്ള ആലോചനാ യോഗം വെള്ളത്തൂവലിൽ നടന്നു.ഹയർസെക്കന്ററി,ഹൈസ്‌ക്കൂൾ വിഭാഗങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി തീർക്കാൻ വേണ്ടുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.വികസന പ്രവർത്തനങ്ങൾക്കാവശ്യമായ രൂപരേഖ തയ്യാറാക്കാൻ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ നിന്നും സി സിന്ധുവും ഹയർസെക്കന്ററി വിഭാഗത്തിൽ നിന്നും പി ആർ രാംദേവും വിഷയാവതരണം നടത്തി.വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ബിജി അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്തംഗം ടി. ആർ രാജൻ ഉദ്ഘാടനം ചെയ്തു.അദ്ധ്യാപകരും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ആലോചനാ യോഗത്തിൽ പങ്കെടുത്തു.