ചങ്ങനാശേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വെൽഫയർ പാർട്ടി,എസ്.ഡി.പി.ഐ, ബി.എസ്.പി, മൈനോറിറ്റി റൈറ്റ്സ് വാച്ച് തുടങ്ങിയ സംഘടനകളടങ്ങിയ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താൽ ചങ്ങനാശേരിയിൽ ഭാഗികം. കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തി. സ്‌കൂളുകളിലെ പരീക്ഷകൾ തടസപ്പെട്ടില്ല. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. രാവിലെ തുറന്നിരുന്ന കടകൾ ബലമായി അടപ്പിച്ചു. പൊലീസ് നഗരത്തിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. സംയുക്ത സമര സമിതിയുടെ 10 പേരെ കരുതൽ തടങ്കലിൽ വച്ചു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.