കോട്ടയം: പൗരത്വഭേദഗതി നിയമത്തിനെതിരെ ജില്ലയിൽ എൽ.ഡി.എഫും കോൺഗ്രസും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. നാളെയാണ് എൽ.ഡി.എഫിന്റെ പ്രതിഷേധം. വൈകിട്ട് നാലിന് ജില്ലാ ആശുപത്രി പരിസരത്തുനിന്നും പ്രകടനം ആരംഭിക്കും. തുടർന്ന് തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് സമ്മേളനം സംഘടിപ്പിക്കും. 20ന് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ പത്തിന് ഗാന്ധിസ്‌‌ക്വയറിൽ പ്രതിഷേധവും കളക്ട്രേറ്റ് മാർച്ചും നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.