പാലാ : പൊൻകുന്നം റൂട്ടിൽ പൈകയ്ക്ക് സമീപം ആശുപത്രി പടിയിലുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ശബരിമല തീർത്ഥാടനത്തിന് പോയ എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു അപകടം. പാലാ ഭാഗത്തു നിന്ന് വരികയായിരുന്ന ട്രാവലർ എതിരെവന്ന ഓട്ടോറിക്ഷയിലിൽ ഇടിച്ച് പള്ളിക്കത്തോട് റോഡിലേയ്ക്ക് കയറി. ബൊലേറോയിലും ഇതോടൊപ്പം ഇടിച്ചു. തുടർന്ന് പള്ളിക്കത്തോട് റോഡിലൂടെ ഇറക്കമിറങ്ങി വന്ന മറ്റൊരു ഓട്ടോയിലും ബൈക്കിലും ഇടിച്ചശേഷം വൈദ്യുതിപോസ്റ്റിലിടിച്ചാണ് വാഹനം നിന്നത്.
ഓട്ടോഡ്രൈവർമാരായ റോബിൻ കാഞ്ഞമല, ദീപു കുറുമ്പുകാട്ട് എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽപ്പെട്ട വാഹനങ്ങളെല്ലാം സാരമായി തകർന്നു. വഞ്ചിമല സ്വദേശി ജോഷിയുടെ ഉടമസ്ഥതയിലുള്ളതാണ് ബൊലേറോ ജീപ്പ്.