അടിമാലി: വീടിന്റെ തട്ടിൻപുറത്ത് കയറിയ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു.അടിമാലി പാപ്പനശ്ശേരി രാജേഷിന്റെ മകൻ രാഹുൽ രാജി(15)നാണ് പാമ്പ് കടിയേറ്റത്.ഇന്നലെ രാവിലെടത്.രാഹുൽ വീടിന്റെ തട്ടിൻ പുറത്ത് നിന്നും പ്ലാസ്റ്റിക് കവർ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കൈയ്യിൽ പാമ്പ് കടിയേൽക്കുകയായിരുന്നു.തുടർന്ന് അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികത്സ നൽകി.ശേഷം വിദഗ്ധ ചികത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാഹുൽ പത്താംക്ലാസ് വിദ്യാർത്ഥിയാണ്.