ചങ്ങനാശേരി: കഴിഞ്ഞ മാസം 28ന് നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലെ തീരുമാനമനുസരിച്ച് കവിയൂർ റോഡിലെ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. നാലുകോടി വരെയുള്ള ഭാഗത്തേ സർവേ പൂർത്തിയാക്കി വിവരങ്ങൾ പൊതുമരാമത്ത് വകുപ്പിന് കൈമാറി. പൊതുമരാമത്ത് വകുപ്പിൽ നിന്നും പുറമ്പോക്ക് ഭൂമി കൈവശം ഇരിക്കുന്ന വസ്തു ഉടമകൾക്ക് ഉടനെ നോട്ടീസ് നൽകും. നാലുകോടി മുതൽ മുതൽ പെരുന്ന വരെയുള്ള ഭാഗത്തെ സർവേ ഈ മാസം അവസാനത്തോടെ പൂർത്തിയാകും. ഇതിനായി രണ്ട് സർവേയർമാരെ കൂടി നിയമിച്ചു. നിർമ്മാണ ജോലികൾ വിലയിരുത്തുന്നതിനായി ജനുവരി ആദ്യവാരത്തിൽ റോഡ് കടന്നുപോകുന്ന വാർഡുകളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. ക്രിസ്മസ്, ചന്ദനക്കുടം തുടങ്ങിയവ പ്രമാണിച്ച് റോഡ് ടാറിംഗിന്റെ ആദ്യഘട്ട നിർമ്മാണം നടന്ന നാലുകോടി-ആരമല-മുക്കാട്ടുപടി-ഫാത്തിമാപുരം ബൈപാസ് ഭാഗം ഗതാഗതയോഗ്യമാക്കി ഈ മാസം 23ന് തുറക്കും.