പരിയാരം: എസ്.എൻ.ഡി.പി യോഗം പരിയാരം ശാഖ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക മഹോത്സവം ഇന്ന് രാവിലെ 9ന് കോടിയേറി 20ന് സമാപിക്കും. രാവിലെ 7ന് ഗണപതിഹോമം, 9.30ന് ഗുരുദേവ കൃതികളുടെ പാരായണം, വൈകിട്ട് 6 ന് ഗുരുപൂജ, 6.30 ന് ദീപാരാധന എന്നിവ നടക്കും. 7.30 ന് നടക്കുന്ന കുടുംബസംഗമം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. ശാഖ വൈസ് പ്രസിഡന്റ് എൻ.വി. രാജപ്പൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രൻ കുടുംബയോഗസന്ദേശം നൽകും. ശാഖ സെക്രട്ടറി കെ.കെ. വിശ്വനാഥൻ, വനിതസംഘം യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീണ ഗോപൻ, കുടുംബയോഗം കൺവീനർമാരായ സതീഷ് കുമാർ, ലൈജു പ്രസന്നകുമാർ, രാജി സുധീഷ്, ശോഭന റജി, സന്ധ്യാരാജിവ് എന്നിവർ പ്രസംഗിക്കും. യൂണിയൻ കമ്മിറ്റി അംഗം കെ.പി. ജിജുമോൻ സ്വാഗതവും യൂത്തുമൂവ്മെന്റ് പ്രസിഡന്റ് ശരത്ത് സുകുമാരൻ നന്ദിയും പറയും. രാത്രി 9ന് മിനി സുമോദും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം- 'ചിലപ്പതികാരം" അരങ്ങേറും.
19ന് രാവിലെ 6ന് ഗണപതിഹോമം, ഉച്ചക്ക് 12.30ന് മഹാഗുരുപൂജ, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30ന് വാഴക്കുളം അരുൺരാജിന്റെ വസതിയിൽ തയ്യാറാക്കിയ പന്തലിൽ നിന്ന് താലപ്പൊലിഘോഷയാത്ര ആരംഭിച്ച് ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് 7.30ന് പ്രതിഷ്ഠാവാർഷിക സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് കെ.കെ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. മഹാത്മാഗാന്ധി സർവകലാശാല രജിസ്ട്രാർ ഡോ. സാബുക്കുട്ടൻ വിദ്യാഭ്യാസ കാഷ് അവാർഡ് വിതരണം ചെയ്യും. ശാഖ- പോഷക സംഘടനാ ഭാരവാഹികളായ പി.എൻ. പ്രതാപൻ, വിപിൻ കേശവൻ, ഇ.കെ. അഭിലാഷ്, പുഷ്പ നധപാലൻ, മാളവിക പ്രസാദ്, രാധാമണി പ്രഭാകരൻ, വി.പി. ചെല്ലപ്പൻ, വി.കെ. രവീന്ദ്രൻ എന്നിവർ പ്രസംഗിക്കും. ശാഖ സെക്രട്ടറി കെ.കെ. വിശ്വനാഥൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം പി.എം. അജിമോൻ നന്ദിയും പറയും. 20ന് രാവിലെ 7ന് ഗണപതിഹോമം, വൈകിട്ട് 7.45 ന് ഭജന, 8 ന് കുട്ടികളുടെ നൃത്തപരിപാടികൾ, രാത്രി 10ന് ഗാനമേള. 12.30ന് കൊടിയിറക്ക് എന്നിവയാണ് പരിപാടികൾ.