കോട്ടയം : പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ് നടത്തുന്ന 'പോപ്പുലർ റാലി 2019" ഫ്ളാഗ് ഒഫ് നാളെ വൈകിട്ട് 5ന് ഹോട്ടൽ വിൻഡ്സർ കാസിലിൽ മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും. ഫെഡറേഷൻ ഒഫ് മോട്ടോർ സ്‌പോർട്ട്‌സ് ക്ലബ് ഒഫ് ഇന്ത്യയുടെ (എഫ്.എം.എസ്.സി.ഐ) അംഗീകാരത്തോടെ നടക്കുന്ന നാഷണൽ ചാമ്പ്യൻഷിപ്പിന്റെ അഞ്ചാമത്തെയും അവസാനത്തെയും പാദമത്സരത്തിനാണ് പോപ്പുലർ റാലി വേദിയാകുന്നത്. ഈ റാലിയാണ് നാഷണൽ ചാമ്പ്യനെ നിശ്ചയിക്കുക . കാറുകളുടെ പരിശോധനയും, റെക്കിയും 20ന് നടക്കും. റാലിയുടെ സ്‌പെഷ്യൽ സ്റ്റേജുകൾ 21ന് കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, തിടനാട് ടൗൺ പരിസരങ്ങളിലെ തിരഞ്ഞെടുത്ത ടർമാക്ക് പ്രതലത്തിലൂടെയായിരിക്കും. 22ന് രാവിലെ നടക്കുന്ന 2 സ്‌പെഷ്യൽ സ്റ്റേജും കൂടി പിന്നിട്ട ശേഷം റാലി ഡ്രൈവർമാർ വൈകിട്ടോടെ കോട്ടയത്ത് എത്തിച്ചേരും. വൈകിട്ട് 5 ന് ഹോട്ടൽ വിൻഡ്സർ കാസിലിൽ നടക്കുന്ന സമ്മാനദാനത്തോടെ റാലിക്ക് തിരശീല വീഴും.